വിനീത് കുമാർ, ദിവ്യ പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും നിർമാണവും നടത്തി സാജൻ ആന്റണി ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന സൈമൺ ഡാനിയൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ (20-03-2021) വൈകുന്നേരം ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെ 7 മണിക്ക് പുറത്ത് വിടുന്നു. ബാലതാരമായി സിനിമാലോകത്തേക്ക് കടന്ന് വന്ന വിനീത് കുമാറിനെ നായകനായും സംവിധായകനായും പ്രേക്ഷകർക്ക് ഏറെ പരിചയമുണ്ട്. ഫഹദിനെ നായകനാക്കി വിനീത് കുമാർ ‘അയാൾ ഞാനല്ല’ എന്ന ചിത്രം സംവിധാനം നിർവഹിച്ചിരുന്നു. ആ ചിത്രത്തിലൂടെ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദിവ്യ പിള്ള. ടോവിനോ തോമസ് നായകനാകുന്ന കളയാണ് ദിവ്യ പിള്ളയുടെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.