തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭര്‍ത്താവും നടനുമായ കൃഷ്ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്ണ. കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു.
അച്ഛന്റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കെതിരെ മകള്‍ ദിയ കൃഷ്ണയും രംഗത്തെത്തി. ജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെ കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് ഇത്രയം തരംതാഴാന്‍ കഴിയുമോയെന്നും ദിയ ചോദിച്ചു.
തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്.