സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. ഇടയ്ക്ക് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്താറുണ്ട്. അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആരാധകരും അതേപോലെ വിമര്‍ശകരുമുണ്ട്.
View this post on Instagram
സംഗീത സംവിധായകനും പങ്കാളിയുമായ ഗോപിസുന്ദറിനൊപ്പം അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് പലപ്പോഴും വിമര്ശനങ്ങള്ക്കിടയാകുന്നത്. അതിന് വായടപ്പിക്കുന്ന മറുപടിയും താരം നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന്റെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്.
ഫോട്ടോഷൂട്ടില്‍ ഗായികയെ ഒരുക്കിയ എസ്.വി ബ്രൈഡല്‍ വേള്‍ഡിന്റെ സമൂഹമാധ്യമ പേജിലാണ് അഭയയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീഗേഷ് ആണ് അഭയയെ ഒരുക്കിയത്. ലെഹംഗയാണ് താരം ധരിച്ചിരിക്കുന്നത്. രമ്യയാണ് അഭയയ്ക്ക് വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തത്.