ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ മേലേ വാര്യത്തെ മാലാഖ കുട്ടികൾ എന്ന സിനിമയിൽ ബേണീ ഇഗ്നേഷ്യസിന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിച്ച് പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന ഗായികയാണ് രഞ്ജിനി ജോസ്. ഗായിക പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഡെയ്സി ഡേവിഡാണ് രഞ്ജിനിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറക്കണ്ണുകളിലൂടെ പകർത്തിയത്.
വളരെ ചെറുപ്പത്തിലെ സംഗീതം പഠിച്ചു തുടങ്ങിയ രഞ്ജിനി ജോസ് ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ പ്രശസ്തമായ കൊച്ചിൻ കോറസ് ട്രൂപ്പിൽ ഗായികയായി ചേർന്നു. രഞ്ജിനി ജോസ് 2005-ലാണ് തമിഴ് സിനിമയിൽ പാടിയത്. ചാണക്യ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ഖേലെ ഹം ജീ ജാൻ സേ എന്ന സിനിമയിലാണ് ഹിന്ദിയിൽ ആദ്യ ഗാനം പാടുന്നത്. നീ ബംഗാരു തല്ലി എന്ന സിനിമയിലൂടെ തെലുങ്കിലും രഞ്ജിനി ഗാനമാലപിച്ചു. വിവിധ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്.
2017-ൽ രഞ്ജിനി ജോസ് “ഏക” എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു. രഞ്ജിനി ഉൾപ്പെടെ അഞ്ചുപേരാണ് ബാൻഡിൽ അംഗങ്ങളായിട്ടുള്ളത്. 2020-ൽ കിംഗ് ഫിഷ് എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗാനം രചിച്ച് സംഗീതം നൽകി പാടി രഞ്ജിനി ഗാന രചയിതാവും സംഗീത സംവിധായികയുമായി. ഗായിക മാത്രമല്ല രഞ്ജിനി ജോസ്. ഒരു അഭിനേത്രി കൂടിയാണ്. റെഡ് ചില്ലീസ്, ദ്രോണ എന്നിവയുൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ രഞ്ജിനി ജോസ് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രഞ്ജിനി ജോസ് വിവാഹിതയായത് 2012-ലായിരുന്നു. എഞ്ചിനീയരായ റാം നായർ ആണ് ഭർത്താവ്.