ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളെ തുടർന്ന് വിവാഹ മോചിതയായ ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു. ഫെബ്രുവരി 22ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് റോയ്സ് – സോണിയ വിവാഹനിശ്ചയം നടക്കുന്നത്.
മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി ടോമി എത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തുമെത്തി. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ൽ ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞു.