മലയാളി ഇന്ന് മൂളിനടക്കുന്ന നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രിയ ഗായികയാണ് സിതാര. ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോയായ ടോപ് സിംഗറിലെ ജഡ്ജുമാരിൽ ഒരാൾ കൂടിയായിരുന്ന സിത്താര പെട്ടെന്നൊരു ദിവസമാണ് പരിപാടിയിൽ നിന്നും വിട്ടുനിൽക്കുവാൻ തുടങ്ങിയത്. അതിനുള്ള കരണമിപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ഗായിക.
എന്റെ ബാന്‍ഡ് ‘പ്രോജക്ട് മലബാറിക്കസിനായുള്ള’ യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് ഞാന്‍ ഷോയില്‍ നിന്നും പിന്മാറിയത്. ഞാന്‍ ഒറ്റയ്ക്കുള്ള സംഗതി അല്ല. എന്റെ കൂടെ കുറച്ചു മ്യൂസിഷ്യന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ അവരുടെ ഒപ്പം ഞാനും ഉണ്ടാകണം.
അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ് . അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോള്‍ ടോപ് സിംഗറില്‍ എത്താന്‍ സാധിക്കില്ല. അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി. പിന്നെ എന്റെ ക്ളാസുകളും മുടങ്ങുന്നു. അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി എനിക്ക് കണക്ഷന് ഉണ്ട്. അവര്‍ എന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങള്‍ പങ്ക് വയ്ക്കാറും ഉണ്ട്.