ഒറ്റയാൾ പട്ടാളം എന്ന മുകേഷ് ചിത്രത്തിലെ ‘മായാമഞ്ചലിൽ’ എന്ന ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ജി വേണുഗോപാലിന്റെ ശബ്ദമാധുര്യത്തിൽ മലയാളികൾ ഓർക്കുന്ന ആ ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ആലപിച്ചിരിക്കുന്നത് അകാലത്തിൽ വേർപിരിഞ്ഞു പോയ ഗായിക രാധിക തിലകാണ്. കഴിഞ്ഞ ദിവസം മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന സംഗീത റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആ ഗാനം ആലപിച്ചതിന് ശേഷം അഭിപ്രായം പറയുമ്പോഴാണ് ഗായികയും രാധികയുടെ കസിൻ സിസ്റ്ററുമായ സുജാത മോഹൻ വാക്കുകൾ കിട്ടാതെ ഇടറിയത്. അപ്പോഴാണ് ആ ഗാനം ഈണമിട്ടപ്പോൾ തന്റെ ജീവിതത്തിൽ നടന്ന രസകരമായൊരു ട്രാജഡി പറഞ്ഞ് സംഗീതസംവിധായകൻ ശരത് സുജാത ചേച്ചിയെ ചിരിപ്പിച്ചത്. ആ ഗാനം കമ്പോസ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് കാമുകി തന്നെ തേച്ച കാര്യം ശരത് അറിഞ്ഞത്. സ്വന്തം ഭാര്യയുടെയും മകളുടെയും മുന്നിലിരുന്നാണ് ശരത് ആ കഥ പങ്ക് വെച്ചത്. 2015 സെപ്റ്റംബർ 20നാണ് ഒരുപിടി നല്ല ഗാനങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ച് രാധിക തിലക് കാൻസർ മൂലം മരണത്തിന് മുൻപിൽ കീഴടങ്ങിയത്.