ചലച്ചിത്ര ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് അപകടം നടന്നത്.
തൃശൂർ പൂങ്കുന്നത്ത് ആണ് അപകടം നടന്നത്.
റോഡിൽ നിന്നു തെന്നിമാറി വഴിയരികിലുള്ള ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സിത്താര തന്നെയാണ് കാർ ഓടിച്ചിരുന്നത്.
അപകടത്തില്‍ പെട്ട താന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വിളിച്ച് തിരക്കുക പോലും ചെയ്യാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും. അപകടത്തില്‍ തകര്‍ന്ന കാറിന്റെ ചിത്രം പോലും ഭീകരത തോന്നും വിധമാണ് നല്‍കിയതെന്നും ഫെയ്സ്ബുക് പോസ്റ്റിലൂടെ സിത്താര ആരോപിച്ചു.
‘ദൈവാനുഗ്രഹത്താല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. എതിര്‍വശത്തു കൂടി വന്ന ബസിനെ മറ്റൊരു ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ തനിക്ക് പെട്ടെന്ന് ലെഫ്റ്റ് ടേണെടുക്കേണ്ടി വന്നു അതാണ് അപകടത്തിനു വഴിവച്ചത് അപകടത്തിന്റെ ചിത്രം ഭീകരത തോന്നിക്കും വിധമുള്ള ആങ്കിളില്‍ എടുത്ത് പ്രസിദ്ധീകരിച്ചവരോട് നന്ദിയുണ്ട്. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വിളിച്ച് തിരക്കാതെ വാര്‍ത്ത നല്കിയ എല്ലാ ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു, ലോകം എത്ര വിചിത്രമാണ്’ സിത്താര ഫെയ്സ്ബുക്കില്‍ കുറിച്ചു.