അടിപൊളി ഗാനങ്ങളും മെലഡികളും ഒരുപോലെ വഴങ്ങുന്ന ഗായികയാണ് സിതാര. റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരം ഇപ്പോൾ തന്റെ മകൾ അത്തപൂക്കളം ഇടുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ്. സാവാൻ ഋതു എന്നാണ് താരത്തിന്റെ മകളുടെ പേര്. മകളുടെ വീഡിയോയുടെ കൂടെ രസകരമായ ഒരു കുറിപ്പും സിത്താര പങ്കുവെക്കുന്നുണ്ട്. “കൊറോണ ആയതുകൊണ്ട് തന്നെ ഈ തവണ ആഘോഷങ്ങൾ ഒന്നും തന്നെ ഓണത്തിന് ഇല്ല. ‘പാവം കുഞ്ഞുമണി..!! പൂ വാങ്ങാനും പറ്റില്ല..!! ഉള്ള പൂവ് പറിക്കാൻ അമ്മമ്മ സമ്മതിക്കുകയും ഇല്ല..!! എന്നാലും കുഞ്ഞുമണി ഹാപ്പിയാണ്..!! ഉള്ളതുകൊണ്ടോണംപോലൊരു കൊറോണം..!!’ സിത്താര കുറിച്ചു.
വീഡിയോയിൽ മകൾ പൂക്കളം ഇടുന്നതിനോടൊപ്പം ചെറിയ ചെറിയ സംസാരങ്ങളും കേൾക്കുവാൻ സാധിക്കുമായിരുന്നു. വീഡിയോകൊപ്പം മകളുടെ സംസാരം കൂടിയായപ്പോൾ അതിഗംഭീരമായ എന്നാണ് ചില ആരാധകർ പറയുന്നത്. ഈ ഓണത്തിന് പലരുടെയും വീടുകളിൽ ഇത്തരത്തിൽ ആയിരിക്കും പൂക്കളം ഇടുന്നത് എന്നും ചിലർ പറഞ്ഞു.