മകള്‍ സായുവിന്റെ പിറന്നാള്‍ ആഘോഷിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. മകള്‍ക്കൊപ്പമുള്ള സിത്താരയുടെ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മകള്‍ സായു എന്ന സാവന്‍ ഋതുവിന്റെ പിറന്നാള്‍ ദിനത്തിലാണ് മകള്‍ക്കൊപ്പമുള്ള ക്യൂട്ട് വിഡിയോയുമായി സിത്താര എത്തിയത്. വീഡിയോയില്‍ സായുവിനെ മടിയില്‍ കിടത്തി ഉമ്മവയ്ക്കുകയാണ് സിത്താര. സായുവിന്റെ എട്ടാം പിറന്നാളായിരുന്നു ഇന്നലെ.
നിരവധി പേര് സായുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. വിധു പ്രതാപ്, റിമി ടോമി, വിനയ് ഫോര്‍ട്ട്, രചന നാരായണന്‍കുട്ടി, മൃദുല വാരിയര്‍, പാര്‍വതി ആര്.കൃഷ്ണ, രഞ്ജിനി ജോസ്, വിജയ് യേശുദാസ് തുടങ്ങി നിരവധി പേരാണ് സായുവിനു പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു കമന്റുകളുമായെത്തിയത്.
View this post on Instagram
സാവന്‍ ഋതു എന്ന സായുവിന് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്. മകളുടെ മടിയില്‍ തലചേര്‍ത്തു കിടക്കുന്ന സിത്താരയുടെ ചിത്രം വൈറലായിരുന്നു. അമ്മയുടെ ദേഹത്തു കൈകള്‍ ചേര്‍ത്തു വച്ച് കൂളായി ചിരിച്ചു കൊണ്ടിരിക്കുന്ന സായു ആണ് ചിത്രത്തില്‍. അമ്മയ്ക്ക് മാതൃ ദിനത്തില്‍ സമ്മാനവുമായെത്തിയ സായുവിന്റെ വിഡിയോയും വൈറലായിരുന്നു.