തമിള്‍ മക്കളുടെ പ്രിയതാരം ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രം ഹീറോ യുടെ ടീസര്‍ പുറത്തിറങ്ങി. പി.എസ്. മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുമ്പ് തിരൈയ്ക്ക് ശേഷം മിത്രന് ഒരുക്കുന്ന ചിത്രം കൂടിയാണ് ഹീറോ. ചിത്രം ഡിസംബര്‍ 20നാണ് തിയറ്ററുകളിലെത്തുന്നത്.
ശിവകാര്ത്തികയന് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അഭയ് ഡിയോള്‍ ആണ് വില്ലനായി എത്തുന്നത്. കല്യാണി പ്രിയദര്ശന് ആണ് ചിത്രത്തിലെ നായിക. ആക്ഷന്‍ കിങ് അര്‍ജുനും പ്രധാനവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തനുണ്ട്.
സൂപ്പര്‍ഹീറോ വേഷത്തിലാണ് ശിവ ചിത്രത്തില്‍ എത്തുന്നത്. ശാസ്ത്രഞ്ജനായാണ് ആക്ഷന്‍ കിങ് അര്ജുന് വേഷമിടുന്നത്. ജോര്‍ജ് സി. വില്യംസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം യുവന് ശങ്കര്‍ രാജ. എഡിറ്റിങ് റൂബെന്‍.