കുഞ്ചാക്കോ ബോബനും – തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നിഴല്‍. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴല്‍, ലാല്‍, സൈജു കുറുപ്പ്, റോണി, തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍.
ഇവരെ കൂടാതെ ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയമായ വേഷം ചെയ്ത പയ്യോളി സ്വദേശി സിയാദ് യദുവിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന ബേബി ജോണിന്റെ ഡ്രൈവറായ കൈഫിനെയാണ് യദു അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനുമായുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ എല്ലാം വളരെ മനോഹരമായി സിയാദ് അവതരിപ്പിച്ചിട്ടുണ്ട്.
ടോവിനോ തോമസ് നായകനായ തീവണ്ടി- കല്‍ക്കി എന്നിട്ട് ചിത്രങ്ങളില്‍ സിയാദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ പടവെട്ട്, കുറുപ്പ്, ഒറ്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് സിയാദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
പ്രശസ്ത എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. നയന്താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രമായി കുഞ്ചാക്കോബോബനും എത്തുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്നത്. ഷര്‍മിള എന്ന കഥാപാത്രത്തെ നയന്‍താരയും അവതരിപ്പിക്കുന്നു.
ത്രില്ലര്‍ സ്വഭാവമുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, ബാദുഷ, അഭിജിത്ത് എം പിള്ള, ഫെല്ലിനി, ജിനേഷ് ജോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ്. അപ്പു ഭട്ടതിരികൊപ്പം, അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ. സൂരജ് എസ് കുറുപ്പ് സംഗീതവും, സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും, ദീപക് ഡി മേനോന് ചായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു