ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് നോട്ട്ബുക്ക്. ചിത്രത്തിലെ നായകനായെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് സ്കന്ദ അശോക്. സ്കന്ദ ഇപ്പോൾ അച്ഛനാകാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ചെറിയ ചടങ്ങില്‍, വലിയ ആഘോഷത്തോടെയായിരുന്നു ബേബി ഷവര്‍ ചടങ്ങുകൾ സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ൽ ആണ് സ്കന്ദ അശോകും ശിഖ പ്രസാദും വിവാഹിതരായത്. റോമ, പാര്‍വ്വതി തിരുവോത്ത്, മരിയ റോയ്, സക്ന്ദ , സുരേഷ്ഗോപി എന്നിവരൊക്കെയാണ് നോട്ട്ബുക്കിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം റോമാ, പാര്‍വ്വതി തുടങ്ങിയവരൊക്കെ സിനിമയില്‍ സജീവമാകുകയും ചെയ്തു. മരിയ കോറിയോഗ്രാഫര്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. സ്കന്ദ പിന്നീട് ഡാന്‍സ് ഷോകളിലും തമിഴ് കന്നഡ ചിത്രങ്ങളിലും സജീവമായി. ഒപ്പം കന്നഡ മിനിസക്രീന്‍ രംഗത്തും താരം സജീവമാണ്.