അഭിനേതാക്കളായ എസ് ബി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പര മറിമായത്തിലെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് ഇരുവരും. ഇന്ന് തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു വിവാഹം.
മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. ലോലിതൻ എന്ന കഥാപാത്രമായാണ് ശ്രീകുമാർ തിളങ്ങിയത്. സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറിമായത്തിൽ ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്.
ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. മറിമായത്തിലെ ശ്രദ്ധേയനായ ശ്രീകുമാർ നിരവധി സിനിമകളിലും ഭാഗമായിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.