തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരജോഡികള്‍ ആണ് പ്രസന്നയും സ്നേഹയും. ഇരുവര്‍ക്കും രണ്ടാമത്തെ കണ്മണി പിറന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കുഞ്ഞു പിറന്ന ശേഷം ബേബി ഷവര്‍ ചിത്രങ്ങള്‍ സ്നേഹ പുറത്തുവിട്ടിരിക്കുകയാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. 2012 മെയ് 11നാണ് ഇരുവരും വിവാഹിതരായത്. തമിഴകത്തെ വലിയ താര നിര ആയിരുന്നു ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുത്തത് . 2015 ല്‍ ആയിരുന്നു ആണ് കുഞ്ഞ് ജനിച്ചത,് മകന്റെ പേര് വിഹാന്.
മകന് ജനിച്ചതിന് ശേഷം താരം ഒരു ഇടവേള എടുത്തു എങ്കിലും പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ സ്നേഹ തന്നെയാണ് ഇപ്പോള്‍ ചിത്രങ്ങളും പങ്കു വെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്, മാത്രമല്ല നിരവധി ലൈക്കുകളും ഷെയറുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
മലയാളം കന്നഡ തെലുങ്ക് ഭാഷകളില്‍ സ്നേഹ സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട.് മലയാളത്തില്‍ മമ്മൂട്ടിയോടൊപ്പം നായികയായി താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കുസൃതികളും ജീവിതത്തിലെ സന്തോഷം നിമിഷങ്ങളും എല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.