തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളായ സ്നേഹയ്ക്കും പ്രസന്നക്കും പെണ്‍കുഞ്ഞ് പിറന്നത് അടുത്തിടെയായിരുന്നു. ജനുവരി 24നായിരുന്നു ഇരുവരുടെയും കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.സന്തോഷ വാര്‍ത്ത പ്രസന്ന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.ഇപ്പോഴിതാ സ്നേഹയുടേയും മകളുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുഞ്ഞ് ജനിച്ച് ഇത് ആദ്യമായാണ് താരങ്ങള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്് പക്ഷേ കുഞ്ഞിന്റെ മുഖം വ്യക്തമല്ല് വെള്ള വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായണ് സ്നേഹ ചിത്രത്തിലുള്ളത്്. കുഞ്ഞ് സ്നേഹയുടെ കൈയില്‍ ആണ് കിടക്കുന്നത്. പക്ഷേ കുഞ്ഞിന്റെ മുഖം മറച്ചാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.
2012 ലായിരുന്നു സ്നേഹയും പ്രസന്നയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. വിവാഹശേഷം സ്നേഹ സിനിമയില്‍ നിന്നും ഇടവേള എടുത്തു. എങ്കിലും പിന്നീട് ആദ്യ കുഞ്ഞ് പിറന്ന ശേഷം സിനിമയില്‍ സജീവമാകുകയായിരുന്നു. കുഞ്ഞിന്റെ ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ സ്നേഹ പങ്കു വയ്ക്കാറുണ്ട്. പുതിയതായി പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.