മലയാള സിനിമയിലാണ് തുടക്കം കുറിച്ചതെങ്കിലും തമിഴിലാണ് താരം തിളങ്ങിയത്, സ്നേഹ നമ്മൾ മലയാളികൾക്ക് ഏറെ പരിചിതയായ ആളാണ്, വളരെ കഴിവുള്ള ഒരു നടി എന്നതിലുപരി മികച്ച ഒരു കുടുംബിനി കൂടിയാണെന്ന് തെളിയിച്ച ആളാണ്. നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്, പ്രസന്നയും മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള ആളാണ്, ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ വില്ലനായി എത്തിയത് പ്രസന്ന ആയിരുന്നു.. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത് ആദ്യത്തേത് മകനാണ് ഇപ്പോൾ ഒരു മകളുംകൂടി വന്നിരിക്കുകയാണ്..
ഇന്ന് പ്രസന്നയുടെ ജന്മദിനമാണ്, അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സ്നേഹ ആദ്യമായി മകളുടെ ചിത്രം പങ്ക് വെക്കുന്നത്. “എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്. ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ‘ലഡു’ ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,” സ്നേഹ കുറിച്ചു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ 2012 ൽ വിവാഹിതരാകുന്നത്. തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സ്നേഹയുടെ വിവാഹം, ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകള്‍ക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. .