സൗഭാഗ്യ വെങ്കിടേഷിനും അര്ജുന് സോമശേഖറും ആദ്യ കണ്മണിയെവരവേല്ക്കാനുള്ള കാത്തിരിപ്പിലാണ്. തന്റെ ഗര്‍ഭകാല വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയ വഴി സൗഭാഗ്യ ആരാധകരുമായി പങ്കു വെക്കാറുണ്ട്. അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് നടന്നത്. ഇപ്പോഴിതാ മെറ്റേര്‍ണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യയും അര്‍ജുനും. ”ഒരു അമ്മയുടെ സന്തോഷം ആരംഭിക്കുന്നത് പുതിയൊരു ജീവന് ഉള്ളില്‍ വളരുമ്പോള്‍; ഒരു ചെറിയ ഹൃദയമിടിപ്പ് ആദ്യമായി കേള്‍ക്കുമ്പോള്‍, ഒരു ചെറിയ കിക്ക് അവള് ഒരിക്കലും തനിച്ചല്ലെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍,” ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സൗഭാഗ്യ കുറിച്ചു. നിന്നെ കയ്യിലെടുക്കാന്‍ കൊതിയോടെ കാത്തിരിക്കുന്നുവെന്നുമാണ് സൗഭാഗ്യ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ഗര്‍ഭകാലം അത്ര എളുപ്പമുള്ളതല്ലെന്ന് സൗഭാഗ്യയും അര്‍ജുനും ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗര്‍ഭകാലം. തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുള്ള കാലമാണെന്ന് സൗഭാഗ്യ പറഞ്ഞു. ഫുള്‍ ടൈം എനര്‍ജിയോടെ നടന്ന ഒരാള്‍ക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അര്ജുന് പറഞ്ഞത്.
2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്ജ്ജുന് സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികള്‍ കൂടിയാണ് ഇരുവരും.