കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് മനസുതുറന്ന് നടി ശോഭിത ധൂലിപാല. ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയ തന്നെ സൗന്ദര്യമില്ല എന്ന കാരണത്താല്‍ പുറത്താക്കിയെന്നും അതേ ബ്രാന്‍ഡിന്റെ കരാരില്‍ പിന്നീട് ഒപ്പുവച്ചെന്നും ശോഭിത പറയുന്നു.
മോഡലിംഗിന്റെ തുടക്കകാലത്ത് നിരവധി പരസ്യങ്ങളുടെ ഓഡിഷനില്‍ പങ്കെടുത്തു. എന്നാല്‍ ഭാഗ്യം തന്നെ തുണച്ചില്ല. സൗന്ദര്യമോ ആകര്‍ഷണീയതയോ ഇല്ലെന്ന് പറഞ്ഞു പലയിടങ്ങളിലും തഴയപ്പെട്ടു എന്നും ശോഭിത കൂട്ടിച്ചേര്‍ത്തു.
കൗമാരപ്രായത്തില്‍ തന്റെ രൂപത്തെക്കുറിച്ച് ആത്മവിശ്വാസം തോന്നിയിരുന്നു. ഇരുപതുകളോട് അടുത്തപ്പോള്‍ ആത്മവിശ്വാസം കുറഞ്ഞു. ലോറിയലിന്റെ ബാക്ക് ഗ്രൗണ്ട് മോഡലകാനുള്ള ഓഡിഷനില്‍ പങ്കെടുത്ത അനുഭവവും ശോഭിത പറയുന്നുണ്ട്. അന്ന് സൗന്ദര്യമില്ലു പറഞ്ഞ് അവര്‍ തന്നെ തിരിച്ചയച്ചു. മൂന്ന് വര്‍ഷം മുന്‍പ് അതേ ബ്രാന്‍ഡുമായി താന്‍ കരാര്‍ ഒപ്പിട്ടത് മികച്ചൊരു അനുഭവമായിരുന്നു. അന്ന് ഐശ്വര്യ റായിക്കൊപ്പമാണ് താന്‍ അഭിനയിച്ചതെന്നും ശോഭിത പറയുന്നു.