പഠനച്ചെലവിനായി പണം കണ്ടെത്തുന്നതിന് മീന്‍ കച്ചവടം നടത്തിയ ഹനാനെ അധികമാരും മറക്കാന്‍ ഇടയില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹനാന് പെട്ടെന്ന് ഒരുദിവസം അപ്രത്യക്ഷമായി. പിന്നീട് ഹനാനെ കാണുന്നത് ഒരു അപകട വാര്‍ത്തയിലൂടെയാണ്. 2018 വാഹനാപകടത്തില്‍ ഹനാന് പരുക്കേറ്റതായിരുന്നു ആ വാര്‍ത്ത. അപകടത്തില്‍ നട്ടെല്ലിനായിരുന്നു ഹനാന് പരുക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് ഹനാന് ഏറെ നാള് ചികിത്സ നടത്തേണ്ടിവന്നു. ഹനാന് എഴുന്നേറ്റ് നടക്കാന്‍ പത്ത് ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ മനക്കരുത്തുകൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ് ഹനാന്.
ഹനാന്റെ വര്‍ക്ക്ഔട്ട് വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘Anec Dot മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹനാന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ജിമ്മില്‍ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോള്‍ ഈ പീക്കിരിയാണോ ജിമ്മില്‍ പോകുന്നതെന്ന് പലരും ചോദിച്ചെന്ന് ഹനാന് പറയുന്നു. അപകടത്തിന് ശേഷം ഉണ്ടായ ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് മാസ്റ്ററുടെ അടുത്ത് പറഞ്ഞപ്പോള്‍ ശരിയാക്കാമെന്നും കുറച്ചു സമയം നല്‍കണമെന്നുമാണ് പറഞ്ഞതെന്നും ഹനാന് പറഞ്ഞു. രണ്ട് മാസം കൊണ്ട് ഹനാന് ശരീരപ്രകൃതത്തില്‍ മാറ്റം വരുത്തി