സിനിമാ താരമായ മാലാ പാര്‍വ്വതിയുടെ മകന് സീമ വിനീതിനയച്ച അശ്ളീല സന്ദേശങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പുകയുകയാണ്. താരത്തിന്റെ മകന് അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ടുകള്‍ അടക്കം കഴിഞ്ഞ ദിവസമാണ് സീമ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീമ ഇക്കാര്യം തുറന്നെഴുതിയത്. സിനിമ മേഖലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ് മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയായ മാല പാര്‍വതി മകന് നന്നായി വളര്‍ത്തിയില്ലെന്നും സീമ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
മാത്രമല്ല ഇക്കാര്യം ശ്രദ്ദയില്‍ പെട്ടപ്പോള്‍ മാലാ പാര്‍വതി വിളിച്ചിരുന്നുവെന്നും മാപ്പ് പറഞ്ഞുവെന്നും സീമ പറയുന്നു. എന്നാല്‍ നിങ്ങള്‍ മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല എന്നും നിങ്ങളുടെ മകന് ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകന് എന്നോട് മാപ്പ് ചോദിക്കണമായിരുന്നു എന്നും സീമ കുറിപ്പിലൂടെ തുറന്നടിച്ചു. എന്നാല്‍ ചെയ്ത തെറ്റ് മാപ്പാക്കണമെങ്കില് നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞുവെന്നും പിന്നീട് കേസുമായി മുന്നോട്ട് പോകാനാണ് താത്പര്യമെന്നും മാല പാര്‍വതിയും സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ പല സ്ത്രീകള്‍ക്കും അനന്തു മെസേജ് അയയ്ക്കുന്നുണ്ട് എന്നതിന്റെ തെളിവുകള്‍ പുറത്ത് വരികയാണ്. ആക്ടിവിസ്റ്റ് ജസ്ല ഉള്‍പ്പെടെ നിരവധിപേരാണ് സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം പുറത്ത് വിട്ടത്. ഈ വിഷയത്തില്‍ ശാദരക്കുട്ടിയും ദീപ നിശാന്തും മാലാ പാര്‍വതിയ്ക്ക് പിന്തുണ നല്കിയതും വിവാദത്തില്‍ ആയിട്ടുണ്ട്.