വിവേക് ഒബ്റോയ് നായകനാകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. അതിനിടയിൽ ലക്ഷകണക്കിന് ആരാധകരുടെയും സഹപ്രവർത്തകരുടെയും വെറുപ്പ് സ്വന്തമാക്കുന്ന രീതിയിൽ ഒരു ട്വീറ്റ് നടത്തിയിരിക്കുകയാണ് വിവേക് ഒബ്റോയ്. സൽമാൻ ഖാൻ, വിവേക് ഒബ്റോയ് എന്നിവരുമായി പ്രണയത്തിലായിരുന്ന ഐശ്വര്യ വിവാഹം കഴിച്ചിരിക്കുന്നത് അഭിഷേക് ബച്ചനെയാണ്. അതിനെ പരിഹസിച്ചുള്ള ഒരു ട്രോളാണ് വിവേക് ഒബ്റോയ് പങ്ക് വെച്ചിരിക്കുന്നത്. ഐശ്വര്യയും സൽമാനും തമ്മിലുള്ള ബന്ധത്തെ ഒപ്പീനിയൻ പോളെന്നും വിവേക് ഒബ്റോയിയും ഐശ്വര്യയും ഒത്തുള്ള ബന്ധത്തെ എക്സിറ്റ് പോളെന്നും അഭിഷേക് ബച്ചനുമായുള്ള വിവാഹത്തെ റിസൾട്ട് എന്നുമാണ് ട്രോളിൽ പറയുന്നത്.
Haha! 👍 creative! No politics here….just life 🙏😃
Credits : @pavansingh1985 pic.twitter.com/1rPbbXZU8T
— Vivek Anand Oberoi (@vivekoberoi) May 20, 2019
വമ്പൻ പ്രതിഷേധമാണ് ഈ ഒരു ട്വീറ്റിനെ പ്രതി ഉണ്ടായിരിക്കുന്നത്. വെറുപ്പുളവാക്കുന്നതും സംസ്കാര ശൂന്യവുമാണ് വിവേക് ഒബ്റോയിയുടെ ഈ പ്രവർത്തി നടി സോനം കപൂറും ട്വീറ്റ് ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകരും മറ്റു സെലിബ്രിറ്റീസുമെല്ലാം വിവേക് ഒബ്റോയിയുടെ ഈ ട്വീറ്റിനെ വളരെ തരംതാഴ്ന്ന പ്രവർത്തിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നു കഴിയുമ്പോൾ വിവേക് ഒബ്റോയ് മാപ്പ് പറയുമെന്ന രീതിയിലുള്ള ട്രോളുകളും മറുപടിയായി വരുന്നുണ്ട്.
Disgusting and classless. https://t.co/GUB7K6dAY8
— Sonam K Ahuja (@sonamakapoor) May 20, 2019