നടി സോണിയ അഗർവാൾ വിവാഹിതയാകുന്നു എന്ന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒരുകാലത്ത് തമിഴിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു താരം. കഴിഞ്ഞ ദിവസം താരം വിവാഹ പോസ്റ്റുകൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പോസ്റ്റിനോട് കൂടെ ഒരു വമ്പൻ ട്വിസ്റ്റ് കൂടിയാണ് താരം കരുതിവെച്ചത്. ആദ്യം ഒരു താലികെട്ടിന്റെ പടം പങ്കുവച്ച താരം അടുത്ത ദിവസം വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവച്ചതോടെ സോണിയ വീണ്ടും വിവാഹിതയായി എന്ന അഭ്യൂഹം തമിഴകത്ത് പടർന്നു.
ഇനി മൂന്നു ദിവസമേ ഉള്ളൂ എന്ന അടിക്കുറിപ്പോടെ താലികെട്ടുന്ന ചിത്രവും വീഡിയോയും പങ്കുവച്ച് താരം പിന്നീട് ഇനി രണ്ടു ദിവസമേ ഉള്ളൂ എന്ന് പറഞ്ഞുകൊണ്ട് വിവാഹമോതിരങ്ങളുടെ ചിത്രവും പങ്കുവച്ചു. എന്നാൽ ഇപ്പോൾ ആ ട്വിസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ സംരംഭത്തെ ആരാധകർക്ക് പരിചയപ്പെടുത്തുകയായിരുന്നു സോണിയ. വിവാഹങ്ങൾ നടത്തി കൊടുക്കുന്ന ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് സോണിയ ആരംഭിച്ചിരിക്കുന്നത്. ‘ടെയ്ല് ഓഫ് ടു’ എന്നാണ് കമ്പനിയുടെ പേര്.
❤️ #Taleoftwo pic.twitter.com/EG3ivTC5NK
— Sonia aggarwal (@soniya_agg) July 27, 2020