ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിന് സഹായഹസ്തവുമായി നടൻ സോനു സൂദ്. തപോവൻ ഹൈഡ്രോപവർ പ്രോജെക്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ആലം സിംഗ് പുന്ദിർ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നാല് പെൺമക്കളെയാണ് സോനു സൂദ് ഇപ്പോൾ ദത്തെടുത്തിരിക്കുന്നത്. അഞ്ചൽ, അന്തര, കാജൽ, അനന്യ എന്നീ നാല് പെൺകുട്ടികളുടെ പഠനത്തിനും മറ്റെല്ലാവശ്യത്തിനുമുള്ള ചിലവ് സോനു സൂദിന്റെ ടീമാണ് ഇനി വഹിക്കുക. R9 എന്ന ടെലിവിഷന്റെ മേധാവിയായ ഉമേഷ് കുമാറിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് ഈ കുടുംബം ഇനി എന്റേത് കൂടിയാണ് എന്ന് താരം കുറിച്ചത്. ഇതിന് മുൻപും ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഏറെ കൈയടി നേടിയിട്ടുള്ള വ്യക്തിയാണ് ജീവിതത്തിൽ ഹീറോയായ ബിഗ് സ്ക്രീനിലെ ഈ വില്ലൻ.
यह परिवार अब हमारा है भाई । https://t.co/PIumFwdCDJ
— sonu sood (@SonuSood) February 19, 2021