ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ള മലയാളി പ്രേക്ഷകർക്ക് ഇനി മുതൽ സ്വന്തമെന്ന് പറയാൻ ഒരു സൂപ്പർഹീറോ എത്തുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മലയാളത്തിലെ ആദ്യ മുഴുനീള സൂപ്പർഹീറോ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഇനിയെത്തുന്നത് ഒരു ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രവുമായി. രണ്ടു സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ജന്മം കൊടുത്ത സംവിധായകൻ ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറാണ് നായക വേഷത്തിലെത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. എന്തായാലും കാത്തിരിക്കാം മലയാളത്തിന്റെ, മലയാളികളുടെ സ്വന്തം സൂപ്പർഹീറോക്കായി..!