തങ്ങള്‍ക്ക് ഒരു കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. തന്റെ ഗര്‍ഭകാല വിശേഷങ്ങളും സൗഭാഗ്യ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാലത്തും നൃത്തം പരിശീലിക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് സൗഭാഗ്യ. എന്നാല്‍ ഈ സമയത്തും ചില സ്റ്റെപ്പുകള്‍ ഇടാന്‍ ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു.
View this post on Instagram
ഇപ്പോള്‍ 6ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് താരം. ഇപ്പോള്‍ മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സൗഭാഗ്യ പറയുന്നു. എന്റെ അവസ്ഥയാണ് ഇത്, എല്ലാവര്ക്കും ഇങ്ങനെയാവണമെന്നില്ല. 89 കിലോ ശരീരഭാരം കാല്‍വിരലില്‍ ബാലന്‍സ് ചെയ്യുകയെന്നതാണ് അടുത്ത ചാലഞ്ച്. ഈ മാറ്റത്തില്‍ ബേബി ബംപിനും പ്രധാന പങ്കുണ്ടെന്ന് സൗഭാഗ്യ പറയുന്നു. 6ാം മാസത്തില്‍ മുഴുമണ്ഡലത്തിലുള്ള നില്‍പ്പ് അത്ര സുഖകരമല്ലെങ്കിലും ഗര്‍ഭകാലം മുഴുവനും നൃത്തം ചെയ്ത അമ്മയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. മണ്ഡി അടവുകള്‍ ചെയ്യുന്നതിന് പ്രശ്നങ്ങളൊന്നുമില്ല. ശരീരത്തിലെ ചില മാറ്റങ്ങള്‍ പ്രാക്ടീസിന് തടസ്സമാണ്. അവയെ അവഗണിച്ച് ഇത്രയും ചെയ്യാനാവുന്നത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കുഞ്ഞിനോട് ഇതേക്കുറിച്ച് എന്തായാലും പറയുമെന്നും സൗഭാഗ്യ കുറിച്ചു.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യം അര്‍ജുനും വിവാഹം കഴിച്ചത്. സൗഭാഗ്യയുടെ അമ്മയുടെ ഡാന്‍സ് ക്ലാസിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു അര്ജുന്. ഇവിടെ വച്ചാണ് ഇവര്‍ സൗഹൃദത്തില്‍ ആകുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. രണ്ടുപേരും നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായാണ് കാണുന്നത്. ചക്കപ്പഴത്തിലൂടെയാണ് അര്ജുന് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.