സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട് സൗഭാഗ്യ. ഡബ്സ്മാഷിലൂടെയാണ് താരം മലയാളികളുടെ ഇടയില്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്. ഫ്ലവര്‍സ് ടീവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരയില്‍ പ്രധാന കഥാപാത്രമായി എത്തിയ അര്‍ജുനെയാണ് താരത്തിന്റെ ജീവിത പങ്കാളി.
അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ്.
ജിമ്മില്‍ നിന്നും വര്‍ക്ക്ഔട്ട് ചെയ്യുന്ന സൗഭാഗ്യയാണ് വീഡിയോയില്‍ ഉള്ളത്. പുതിയ മേക്കോവറിലാണ് താരം. വീഡിയോയ്ക്ക് താഴെ സൗഭാഗ്യ കുറിച്ച അടിക്കുറിപ്പും വൈറലായിട്ടുണ്ട്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒന്നര കിലോ കുറഞ്ഞതില്‍ വളരെയധികം സന്തോഷം എന്നായിരുന്നു താരം കുറിച്ചത്.