നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം
കഴിഞ്ഞത് താരകല്ല്യണിന്റെ ശിഷ്യൻ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, അർജുൻ ഇപ്പോൾ ഫ്ലവർസിലെ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സൗഭാഗ്യ, താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ സൗഭാഗ്യ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അർജുന്റെ ടീ ഷർട്ട് ധരിച്ച തന്റെ ചിത്രങ്ങൾ ആണ് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിന്റെ ടീ ഷർട്ട് ധരിക്കുമ്പോൾ എന്ത് സന്തോഷം ആണെന്നോ നിങ്ങൾ എന്നെപോലെ ചെയ്യാറുണ്ടോ എന്നാണ് സൗഭാഗ്യ ചോദിച്ചിരിക്കുന്നത്.