മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സിലെ ഏറെ ജനപ്രീതി പിടിച്ചു പറ്റിയ കൂട്ടുകെട്ടായിരുന്നു സൗബിന്റെയും ഷെയിനിന്റെയും. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കിട്ടുന്നത്.
നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാൾ എന്ന ചിത്രത്തിൽ ആണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അൻവർ റഷീദ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഈദ് റിലീസായി വലിയ പെരുന്നാൾ തിയറ്ററുകളിൽ എത്തും.പ്രിയ താരം ജോജുവും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.