ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സൗബിൻ ഷാഹിർ. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ചിത്രത്തിലെ ക്രിസ്പിൻ എന്ന കഥാപാത്രം ഈ നടന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. രണ്ടുവർഷം മുൻപ് പറവ എന്ന ചിത്രമൊരുക്കിയതിലൂടെ സൗബിൻ സംവിധായക വേഷമണിഞ്ഞു. സംവിധായകനാവാൻ സിനിമയിൽ എത്തി പ്രശസ്ത സംവിധായകരായ സിദ്ദിഖ്, അമൽ നീരദ് എന്നിവരുടെ കൂടെയൊക്കെ ജോലി ചെയ്ത സൗബിന്റെ മനസ്സിലെ സ്വപ്നങ്ങൾ ഒക്കെ ഇപ്പോഴും സംവിധാനവുമായി ബന്ധപ്പെട്ടു തന്നെയാണ് കിടക്കുന്നത്. ഇപ്പോൾ ഭദ്രൻ, അമൽ നീരദ്, ആഷിഖ് അബു, സിദ്ധാർഥ് ഭരതൻ, സന്തോഷ് ശിവൻ ചിത്രങ്ങൾ കയ്യിൽ ഉള്ള താരമാണ് അദ്ദേഹം.
തന്റെ പ്രിയതമക്ക് രസകരമായ രീതിയിൽ ജന്മദിനാശംസ നേർന്നിരിക്കുകയാണ് സൗബിൻ. സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്ന പ്രിയതമ ഉമ്മ വെക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷനാണ് ശ്രദ്ധേയം.
‘കണ്ടം ബച്ച കോട്ട് ‘ വന്നപ്പോൾ മലയാള സിനിമ കളർ ആയി ..🎬 ‘ജാമു’❤️ വന്നപ്പോൾ എന്റെ ജീവിതം കളർ ആയി. 😘ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ 🎂🎉🎁 happy happy birthday jamu … I love you 😘😘😘