മെയ് പത്തിനാണ് മികച്ച നടനും സംവിധായകനുമായ സൗബിന് ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആൺകുഞ്ഞ് ജനിച്ചത്.സോഷ്യൽ മീഡിയയിലൂടെയാണ് സൗബിൻ താൻ അച്ഛനായ വിവരം ആരാധകരുമായി പങ്കുവച്ചത്.ഇപ്പോൾ ഏകദേശം ഒരു മാസം പ്രായമായ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സൗബിൻ. പാതിതുറന്ന കണ്ണുകളുമായി പാല്ച്ചുണ്ടില് നറുപുഞ്ചിരിയോടെ കിടക്കുന്ന കുഞ്ഞിന്റെ മനോഹര ചിത്രമാണ് പങ്കുവച്ചിരുന്നത്.
ഒർഹാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സൗബിനൊപ്പം ഭാര്യ ജാമിയയും ചിത്രത്തിലുണ്ട്. ഇതിന് പിന്നാലെ ഒട്ടനവധി പേർ സൗബിനും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന് പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ട താരമായത്.ആഷിക് അബു സംവിധാനം ചെയ്ത വൈറസാണ് സൗബിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം