തുടരെത്തുടരെയുള്ള മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യ പ്രതിഭയാണ് സൗബിൻ സാഹിർ. സംവിധാനസഹായിയായി സിനിമാ രംഗത്ത് വന്ന് പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിൽ പ്രവേശിച്ചു നായകനായി മാറിയ സംവിധായകനായി മാറിയ വിജയ ചരിത്രത്തിന്റെ കഥയാണ് സൗബിന് പറയുവാനുള്ളത്. ഏറ്റവും ഒടുവിൽ വൈറസിൽ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി ഗംഭീര അഭിനയപ്രകടനവും.
ഈയടുത്ത് സൗബിന്റേതായി പുറത്ത് വന്ന മികച്ച അഭിനയ പ്രകടനങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ നമുക്ക് എടുക്കുവാൻ സാധിക്കും .ആഷിക് അബു സംവിധാനം ചെയ്ത വൈറസിലെ ഉണ്ണികൃഷ്ണൻ ആണെങ്കിലും കുമ്പളങ്ങി നൈറ്റ്സിലെ സജി ആണെങ്കിലും സുഡാനിയിലെ മജീദ് ആണെങ്കിലും എല്ലാം സൗബിന്റെ കഴിവിനെ ചൂഷണം ചെയ്യുന്ന ഗംഭീര കഥാപാത്രങ്ങളും ചിത്രങ്ങളും. എല്ലാം ഒന്നിനൊന്നു മികച്ചത്. ഏറ്റവുമൊടുവിലായി വൈറസിനെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെ നെഞ്ചോട് ചേർത്ത് ഇരിക്കുകയാണ് മലയാളസിനിമാലോകം.നിപ്പ ബാധിതനായ വ്യക്തിയുടെ അവസ്ഥാന്തരങ്ങൾ ഏറ്റവും മനോഹരമായി സൗബിനിലൂടെ വരച്ച കാട്ടുവൻ ആഷിക് അബുവിന് സാധിച്ചു. ഇനിയും മികച്ച സിനിമകളുടെ ഒരു കൂട്ടം തന്നെയാണ് സൗബിനെ കാത്തിരിക്കുന്നത്. അൻവർ റഷീദിന്റെ ട്രാൻസ്, ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതൻ,സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷമാണ് സൗബിനെ കാത്തിരിക്കുന്നത്.