മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പാണ് ചിത്രത്തിന്റെ നിർമ്മാതാവ്.കഴിഞ്ഞ ദിവസം ചിത്രം 100 കോടി കളക്ഷനും പിന്നിട്ടിരുന്നു. ഈ വർഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിലേക്കാണ് മധുരരാജ കുതിക്കുന്നത്.
ഇതിനിടെ മധുരാജയുടെ 100കോടി ക്ലബ് പ്രവേശനം ആഘോഷമാക്കുകയാണ് തമിഴ്, തെലുങ്ക്, കന്നഡ മാധ്യമങ്ങൾ. പല പ്രമുഖ പത്രങ്ങളിലും ഇതിനോടകം മധുരാജയുടെ വാർത്തകൾ വന്നുകഴിഞ്ഞു.മാസ്സ് സിനിമാപ്രേമികൾക്ക് ആഘോഷമായി മാറിയ സിനിമ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിച്ചാണ് ഇപ്പോൾ പ്രദർശനം തുടരുന്നത്.