ഏറെ ചർച്ച ചെയ്യപ്പെട്ട സൗഭാഗ്യ വെങ്കിടേഷ് – അർജുൻ വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം ഓണത്തിന് മുൻപ് നടക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വെച്ച് ഇന്നലെയായിരുന്നു വിവാഹ നിശ്ചയം. നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമായ അർജുൻ സോമശേഖറുമൊത്തുള്ള ഫോട്ടോസും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ്. ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് ഒരു ഡാൻസ് സ്കൂൾ നടത്തുകയാണ്. പത്ത് വർഷത്തെ പരിചയം ഉണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷമായിട്ടേ ഇരുവരും പ്രണയിച്ചു തുടങ്ങിയിട്ട്.
പ്രശസ്ത നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. മകൾക്കൊപ്പം നൃത്തം ചെയ്തും, ഡബ്സ്മാഷ് ചെയ്തും താര കല്യാണും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മുത്തശ്ശി സുബ്ബലക്ഷ്മിയേയും മലയാളികൾക്ക് ഏറെ പരിചയമുള്ള വ്യക്തിയാണ്. കല്യാണരാമൻ, നന്ദനം, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുബ്ബലക്ഷ്മി ഒരു കർണാടിക് സംഗീതജ്ഞ കൂടിയാണ്.