മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കടേഷും അർജുൻ സോമശേഖരനും. കഴിഞ്ഞയിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. മകൾ ജനിച്ചതിന്റെ സന്തോഷത്തിലാണ് താരദമ്പതികൾ. കുഞ്ഞ് പിറന്ന കാര്യം സൗഭാഗ്യയുടെ അമ്മയായ താര കല്യാണും അർജുനും അവരുടെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയായിരുന്നു.
പ്രസവം കഴിഞ്ഞ് വെറും 12 ദിവസങ്ങൾ കഴിഞ്ഞപ്പോൾ അടിപൊളി നൃത്തവുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കടേഷ്. സിസേറിയൻ ഭയപ്പെടേണ്ട ഒന്നല്ലെന്നും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറണമെന്നും കുറിച്ചു കൊണ്ടാണ് സൗഭാഗ്യ നൃത്തവീഡിയോ പങ്കുവെച്ചത്.
‘സിസേറിയന് ശേഷമുള്ള പന്ത്രണ്ടാം ദിനം. അമ്മയാകാൻ തയ്യാറാകുന്നവരെ ഭയപ്പെടുത്താതിരിക്കൂ. സ്ത്രീകളെ എന്നെ വിശ്വസിക്കൂ. നിങ്ങൾ സന്തോഷത്തോടെ ഇരിക്കൂ. സിസേറിയൻ അത്ര വലിയ കാര്യമല്ല. ഭാഗ്യവശാൽ ആരോഗ്യമേഖല വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്നു. നിങ്ങൾ ആളുകളിൽ നിന്ന് സിസേറിയനെക്കുറിച്ച് കേൾക്കുന്നതെല്ലാം മിത്താണ്. പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. സന്തോഷിക്കൂ.’ – തന്റെ ഡോക്ടർക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് സൗഭാഗ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. സൗഭാഗ്യയ്ക്കും അർജുനും നവംബർ 29നാണ് കുഞ്ഞ് പിറന്നത്. അതേസമയം, നൃത്ത വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.
View this post on Instagram