സൗഭാഗ്യ വെങ്കിടേഷ് അമ്മയായി. നർത്തകിയും നടിയുമായ താര കല്യാൺ ആണ് സോഷ്യൽ മീഡിയയിലൂടെ മകൾ സൗഭാഗ്യ അമ്മയായ വിവരം പങ്കുവെച്ചത്. ‘രാധേകൃഷ്ണ, ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നു’ അച്ഛനും അമ്മയും കുഞ്ഞും ഉൾപ്പെടുന്ന ഒരു രേഖാചിത്രം പങ്കുവെച്ച് താര കല്യാൺ ഇങ്ങനെ കുറിച്ചു.
നിരവധി പേരാണ് സൗഭാഗ്യയ്ക്ക് ആശംസകളുമായി ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ എത്തിയത്. ചിലർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കരുതുന്നെന്ന് ചിലർ കുറിച്ചപ്പോൾ അമ്മൂമ്മയ്ക്ക് ആശംസകൾ നേർന്നാണ് മറ്റു ചിലർ എത്തിയത്. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ നൃത്തം ചെയ്ത വീഡിയോയും ചിത്രങ്ങളും സൗഭാഗ്യ പ്രസവത്തിന് മണിക്കൂറുകൾ മുമ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആയിരുന്നു സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും വിവാഹിതരായത്. നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയുമാണ് സൗഭാഗ്യ ആരാധകരെ കൈയിലെടുത്തത്. പത്തു വർഷത്തിലധികം സുഹൃത്തുക്കളായിരുന്നതിനു ശേഷമായിരുന്നു സൗഭാഗ്യയും അർജുനും വിവാഹിതരായത്. സൗഭാഗ്യയുടെ അമ്മ താര കല്യാൺ നടത്തുന്ന നൃത്തവിദ്യാലയത്തിൽ അർജുൻ വിദ്യാർത്ഥി ആയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്ത് അർജുൻ നൃത്തവിദ്യാലയം നടത്തി വരികയാണ് ഇപ്പോൾ.
View this post on Instagram
View this post on Instagram