തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു വിജയുടെ ബിഗിൽ. ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് ഇന്ന് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്ലിയും ചേർന്ന് ദീപാവലിക്ക് വൻ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് ആഗോളതലത്തിൽ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നലെ തന്നെ ചിത്രത്തിന്റെ പല ഷോകളും ഹൗസ് ഫുൾ ആയി തീർന്നിരുന്നു.ചിത്രം ഇറങ്ങി മികച്ച റിപ്പോർട്ടുകൾ ലഭിച്ചതോടെ ചിത്രം കാണുവാൻ എത്തുവാൻ തിരക്ക് വർധിച്ചിരിക്കുകയാണ്.ഇതോടെ കൂടുതൽ ഷോകളും കൂടുതൽ സ്ക്രീനുകളും ഒരുക്കാൻ നിര്‍ബന്ധിതരായിരിക്കുകയാണ് അണിയറ പ്രവർത്തകർ.കേരളത്തിൽ ഭൂരിഭാഗം തിയറ്ററുകളിലും ഇന്ന് രാത്രി സെപ്ഷ്യൽ ഷോകൾ ഉണ്ടായിരിക്കും.
*almost all the theatres already added 3rd/late-night shows, if any add-on then it will be corrected 2moro#Bigil Kerala.
— Snehasallapam (SS) (@SSTweeps) October 25, 2019
അച്ഛനായും മകനായും കാമുകനായും റൗഡിയായും ഫുട്ബോൾ കോച്ച് ആയും തകർത്താടുകയാണ് വിജയ് ബിഗിലിൽ. 2018 ൽ പുറത്തിറങ്ങി എആർ മുരുകദോസ് ചിത്രത്തിനു ശേഷം പുറത്തു വരുന്ന വിജയ് ചിത്രമാണ് ബിഗിൽ. ആരാധകരുടെ ആവേശത്തെ തെല്ലും നിരാശയിലാഴ്ത്താതെ മികച്ച പ്രകടനമാണ് വിജയ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.