മലയാളികൾക്ക് സുപരിചിതയായ താരമാണ് അർച്ചന കവി. നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണീ ബി എന്നീ ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. വിവാഹശേഷം താരം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി നിരന്തരം ബന്ധം പുലർത്തിപ്പോരുന്നുണ്ട് താരം. സൈബറിടത്തിൽ സജീവമായ അർച്ചന പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ‘സ്വയംഭോഗ’ത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി അർച്ചനയേയും ഭർത്താവ് അബീഷിനെ കുറിച്ചുമുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത്. അർച്ചനയും അബീഷും വേർപിരിഞ്ഞു. നൂറു ശതമാനം വിശ്വസിയ്ക്കാം തുടങ്ങിയ അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.
നാല് വര്‍ഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇന്ത്യയില്‍ തന്നെ പ്രശസ്തനായ കോമഡി താരമാണ് അബീഷ് മാത്യു. അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും, ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ് ഇരുവർക്കും പിന്നാലെ സോഷ്യൽ മീഡിയ കണ്ണോടിച്ചത്. ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകർ പറയുമ്പോൾ സത്യമാണ് ഇതെന്നും മറ്റുചിലർ കമന്റുകൾ പങ്കിടുന്നുണ്ട്. അതേസമയം കേട്ടത് സത്യമാകല്ലേ എന്ന പ്രാർത്ഥനയും ചില ആരാധകർ പങ്ക് വയ്ക്കുന്നുണ്ട്.