മലയാളസിനിമയിൽ സ്ഫടികം പോലെ സിനിമാപ്രേമികൾ നെഞ്ചേറ്റിയ സിനിമകൾ ചുരുക്കമാണ്. എന്നിട്ടുപോലും 28 വർഷത്തിനു ശേഷം സ്ഫടികം റീ റിലീസ് ചെയ്യാൻ പോകുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചപ്പോൾ തിയറ്ററിൽ കാണാൻ ആളുണ്ടാകുമോ എന്ന് പലരും സംശയിച്ചു. എന്നാൽ ആ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കി തിയറ്ററുകളിലേക്ക് ആളെത്തി. ആദ്യ ദിവസങ്ങളിൽ മോഹൻലാൽ ആരാധകരാണ് എത്തിയതെങ്കിൽ പിന്നെയങ്ങോട്ട് കുടുംബപ്രേക്ഷകർ ചിത്രം ഏറ്റെടുത്തു.
കഴിഞ്ഞുപോയ വാരാന്ത്യ ദിനങ്ങളില്‍ ഏറ്റവുമധികം തിയറ്റര്‍ ഒക്കുപ്പന്‍സി നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായി മാറി സ്ഫടികം. ഫലം ആദ്യ ആറ് ദിനങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം മുടക്കുമുതല്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. റീമാസ്റ്ററിംഗിനു മാത്രമായി സ്ഫടികം ചിത്രത്തിന് ചെലവായത് 2 കോടിയാണ്. എന്നാല്‍ പബ്ലിസിറ്റി, സാറ്റലൈറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് നല്‍കേണ്ട തുക എല്ലാം ചേര്‍ത്ത് റീ റിലീസിന് 3 കോടിക്ക് മുകളില്‍ ചെലവായിട്ടുണ്ടെന്നാണ് വിവരം.
തിയറ്ററുകളില്‍ നിന്നു തന്നെ ഈ തുക തിരിച്ചുപിടിച്ചുകഴിഞ്ഞു സ്ഫടികം. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് മാത്രം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 3 കോടിക്ക് മുകളിലാണ് നേടിയത്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും വിദേശത്ത് ചിത്രം റിലീസ് ചെയ്യപ്പെട്ടത് 40 രാജ്യങ്ങളിലാണ്. ഇതില്‍ യുകെ, യുഎസ്, ജിസിസി, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം മിച്ച പ്രതികരണമാണ് നേടിയത്. ഓപണിംഗ് വാരാന്ത്യത്തില്‍ ജിസിസിയില്‍ 56 ലക്ഷവും യുഎസില്‍ 6.6 ലക്ഷവും ചിത്രം നേടിയതായി വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു.