സിനിമ മേഖലയിൽ വിവാദങ്ങൾക്ക് ഇടം നൽകി ഇപ്പോൾ ഉയർന്ന് കേൾക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം. തെലുങ്കു സിനിമയിലെ കാസ്റ്റിംങ് കൗച്ച് കഥകള്‍ പുറത്തു പറഞ്ഞ് വിവാദം സൃഷ്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പ്രശസ്ത സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് വാർത്തകളിൽ ഇടം പിടിച്ച നടി അതിന് പിന്നാലെ ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന് ശ്രീറാമിനെതിരെയാണ് ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. ഗായകന് തനിക്ക് അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളാണ് നടി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് ശ്രീയുടെ പ്രധാന ആരോപണം. തന്നോട് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയക്കാന്‍ ശ്രീ റാം ആവശ്യപ്പെട്ടുവെന്ന് ശ്രീ പറയുന്നു. അത് ആ ചാറ്റിൽ നിന്നും വ്യക്തവുമാണ്.
ശ്രീറാം എന്ന പേര് അയാള്‍ക്ക് ചേരുകയില്ലെന്നും ശ്രീറാമിന്റെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ചാറ്റുകള്‍ പുറത്ത് വിടുന്നതെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് 2 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീ. തെലുങ്കിലെ ചില പ്രശസ്ത സംവിധായകരും നടന്മാരും നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും തനിക്ക് അത്തരത്തിലുള്ള ചില അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീ നേരത്തേ വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് ഈയിടെ പറഞ്ഞ രാകുല്‍ പ്രീത് അടക്കമുള്ള നടിമാരെ ശ്രീ ശക്തമായി വിമര്‍ശിച്ചിരുന്നു.