ഏറെ ഹൈപ്പിൽ കഴിഞ്ഞ വർഷം അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു ഒടിയൻ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഹരികൃഷ്ണൻ ആയിരുന്നു.
ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിൽ ഉച്ചയോടെ വാർത്തകൾ വന്നിരുന്നു.മോഹൻലാൽ നായകനായി ദി കോമ്രേഡ് എന്ന പേരിൽ ഒരു ചിത്രം ഒരുങ്ങുന്നു എന്ന തരത്തിലാണ് വാർത്തകൾ വന്നിരുന്നത്.ചിത്രത്തിന്റെ പോസ്റ്ററും ഇതോടൊപ്പം പ്രചരിച്ചിരുന്നു.
എന്നാൽ ഇത് അടിസ്ഥാനരഹിതമായ വർത്തയാണെന് ശ്രീകുമാർ മേനോൻ അഭിപ്രായപ്പെട്ടു. മുൻപ് ആലോചനയിൽ ഉണ്ടായിരുന്ന സിനിമ ആയിരുന്നു ഇതെന്നും എന്നാൽ എന്നാൽ പിന്നീട് നടക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റ് ചുവടെ
ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക് എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി.