മലയാള സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങുകയാണ് ശ്രീകുമാര്‍ മേനോന്റെ ഒടിയന്. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലെത്തും.ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാല്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ഒടിയന് എത്തും.
പരിക്കുകൾ മറികടന്ന് ശ്രീകുമാർ മേനോൻ ഒടിയൻ ലുക്കിൽ എത്തി. എക്സ്കലേറ്ററില് നിന്ന് വീണ് താടിയെല്ലിന് പരിക്ക് പറ്റിയതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിച്ചെത്തി.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാർ മേനോൻ വാർത്ത പുറത്ത് വിട്ടത്.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.
ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് :