ഒടിയന്റെ വലിയ വിജയത്തിൽ മുരുക ദൈവത്തിന് നന്ദി അർപ്പിച്ച് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ.കാവടിയേന്തി നിൽക്കുന്ന ശ്രീകുമാർ മേനോന്റെ ചിത്രം അദ്ദേഹം തന്നെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയാണ് ഇപ്പോൾ.പളനിക്കാണ് ശ്രീകുമാർ മേനോൻ പോയതെന്ന് പറയപ്പെടുന്നു.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു.സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത് എങ്കിലും ബോക്സ് ഓഫീസിൽ നിന്ന് വലിയൊരു കളക്ഷൻ തന്നെ സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു.കഴിഞ്ഞ ദിവസം കൊച്ചിയിൽ ചിത്രത്തിന്റെ വിജയാഘോഷവും സംഘടിപ്പിച്ചിരുന്നു.