ജഗതിയുടെ മകളും നടിയും ആണ് ശ്രീലക്ഷ്മി ശ്രീകുമാർ. ബിഗ് ബോസിലൂടെ ആണ് താരം മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയത്. അഭിനയ ജീവിതം മാറ്റി വച്ചു താരം ഇപ്പോൾ ഒമാനിൽ ഒരു പ്രമുഖ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. ശ്രീലക്ഷ്മി വിവാഹിതയാണ്. ജിജിൻ ജഹാൻഗീർ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. അഞ്ചു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
2019 നവംബർ 17 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു വിവാഹം. ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ശ്രീലക്ഷ്മി പുറത്തുവിട്ടു. കഴിഞ്ഞ നവംബർ 17നാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ആയത് എന്ന് പറഞ്ഞുകൊണ്ട് വളരെ മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തത്. നിരവധി കമൻ്റുകളും ആശംസകളും ചിത്രത്തിനു താഴെ എത്തി.
ജഗതിശ്രീകുമാറിൻ്റെ മൂന്നാം ഭാര്യയായ കലായിലുണ്ടായ മകളാണ് ശ്രീലക്ഷ്മി. മലയാളികൾക്ക് ശ്രീലക്ഷ്മിയെ ഏറെ ഇഷ്ടമാണെങ്കിലും ജഗതിയുടെ കുടുംബം ഇതുവരെ ശ്രീലക്ഷ്മിയെ മകളായി അംഗീകരിച്ചിട്ടില്ല. പൊതുസമൂഹത്തിന് മുൻപിൽ ശ്രീലക്ഷ്മി തൻ്റെ മകളാണ് എന്ന് ജഗതി പറഞ്ഞിട്ടുണ്ട്. ജഗതി ശ്രീകുമാർ അപകടത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നപ്പോഴും ശ്രീലക്ഷ്മിയെ കാണിക്കുവാൻ വീട്ടുകാർ തയ്യാറായില്ല.