ഒരു ഫോട്ടോഗ്രാഫി പേജിൽ ഇന്നലെ പോസ്റ്റ് ചെയ്ത ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാഴ്ചയിൽ ചെറുപ്പം എന്ന് തോന്നിക്കുന്ന ഒരു ചെറുക്കനും പെണ്ണും ആണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ശ്രീലങ്കൻ ബേസ്ഡ് ആയിട്ടുള്ള ഒരു ഫേസ്ബുക് ഫോട്ടോഗ്രഫി പേജിലാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ ശരിക്കും വിവാഹം കഴിച്ചവർ ആണോ എന്ന് അറിയില്ല എങ്കിലും യുവമിഥുനങ്ങളെ പോലെയാണ് ഇരുവരെയും കാണുവാൻ സാധിക്കുന്നത്. ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോഷൂട്ടിനെ പറ്റിയുള്ള ചർച്ചകളും ട്രോളുകളും വ്യാപകമാണ്.
വയസ്സ് 35 ആയി ഇപ്പോഴും പെണ്ണ് അന്വേഷിക്കുന്ന ഞാൻ എന്നു തുടങ്ങി നിരവധി കമന്റുകൾ ആണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്. വിവാഹം കഴിക്കാത്തവർക്ക് വലിയ ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന ചിത്രമാണിതെന്നും ചിലർ പറയുന്നുണ്ട്. പിള്ളേരൊക്കെ ഓൺലൈൻ ക്ലാസിനിടയിൽ കല്യാണം കഴിച്ചു തുടങ്ങിയോ എന്നും ചിലർ ചോദിക്കുന്നു.