മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ തനിക്ക് ഇനിയും ആഗ്രഹമുണ്ടെന്നും മോഹൻലാലിനെ ഇഷ്ടമാണെന്നും നടൻ ശ്രീനിവാസൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞത്. മോഹൻലാലിനെ വളരെ ഇഷ്ടമാണെന്ന് പറഞ്ഞ ശ്രീനിവാസൻ വെറുക്കാൻ കാരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.
മോഹൻലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞ ശ്രീനിവാസൻ മോഹൻലാലുമായി ചേർന്ന് ഒരു ചിത്രത്തിന് ആഗ്രഹമുണ്ടെന്നും വെറുക്കാൻ ഇതുവരെ കാരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. മോഹൻലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് വായിച്ച് അഭിപ്രായം പറയാറുണ്ടെന്നും അത് സിനിമയ്ക്ക് ഉപകാരപ്പെടാറുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു.
ഞങ്ങൾ തമ്മിലുള്ള ചിത്രത്തിന് പ്രിയദർശന് ആഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് അതാണിഷ്ടം. പക്ഷേ പ്ലാൻ ഒന്നും ഇട്ടിട്ടില്ല. വിനീതിന് വളരെ ആഗ്രഹമുണ്ടെന്നും ചിലപ്പോൾ അതായിരിക്കും ആദ്യം നടക്കുകയെന്നും ശ്രീനിവാസൻ പറഞ്ഞു. മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന ശ്രീനിവാസൻ മോഹൻലാലുമൊത്തു വരാൻ പോകുന്ന ചിത്രത്തിന്റെ വിജയമാണ് മോഹൻലാലിനുള്ള പിറന്നാൾ സമ്മാനമെന്നും പറഞ്ഞു.