കേരളത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച ശ്രീശാന്ത് ഇപ്പോൾ റിയാലിറ്റി ഷോകളിലും സിനിമകളിലൂടെയുമെല്ലാം പുതിയൊരു കരിയർ പടുത്തുയർത്തിയിരിക്കുകയാണ്. ബിഗ് ബോസ്സ് റിയാലിറ്റി ഷോകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുകയാണ്.
“എത്ര ചെറുതാണെങ്കിലും സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്യുന്ന ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെ സംഭവിച്ചാൽ അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു അനുഭവമായിരിക്കും. ജീവിതത്തിൽ എന്തും സംഭവിക്കാം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ ജീവിതം തന്നെ ഒരു അത്ഭുതമായിട്ടാണ് ഞാൻ കരുതുന്നത്.”
“കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അവിടെ നിന്നും കേരളത്തിനും ഇന്ത്യക്കും വേണ്ടി ക്രിക്കറ്റ് കളിക്കുന്ന നിലയിൽ വരെ ഞാൻ എത്തി. ഇപ്പോൾ ടിവി ഷോകളിലും സിനിമയിലും പ്രവൃത്തിക്കുന്നു. ..എന്ത് അത്ഭുതം വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ടു തന്നെ സ്പീൽബെർഗിന്റെ സിനിമയിൽ അഭിനയിക്കുക എന്നതും അതുപോലെ ഒന്നായിരിക്കും.” ശ്രീശാന്ത് കൂട്ടിച്ചേർത്തു.