മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. താരം നായകനാകുന്ന പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴിലെ ആദ്യ 3ഡി ചിത്രമായ ആമ്പുലിയുടെ സംവിധായകരാണ് ഹരി ശങ്കറും ഹരീഷ് നാരായണും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹൊറര്‍ കോമഡിയായിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തില്‍ ശ്രീശാന്തിന്റെ നായികയായെത്തുന്നത് ഹന്‍സിക മോട്വാനിയാണ്. 2019 അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു, അക്സര്‍ 2, കാബറെ(ഹിന്ദി), ടീം ഫൈവ്(മലയാളം), കെംപഗൗഡ 2(കന്നഡ) എന്നീ ചിത്രങ്ങളില്‍ ശ്രീശാന്ത് ഇനിനോടകം വേഷമിട്ടിട്ടുണ്ട്.