പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി.
ചിത്രത്തിൽ ഗോമതി എന്ന കഥാപാത്രമായി എത്തിയത് ശ്രീയ രമേശ് ആയിരുന്നു . ഈ കഥാപാത്രം എനിക്ക് കൂടുതൽ ആരാധകരെ സമ്മാനിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ശ്രീയ രമേശ് ഇപ്പോൾ.ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഡോക്ടറെ കാണാൻ അവിടെ ഒരു അച്ഛനും അമ്മയും കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. ഓട്ടിസമുള്ള ആ കുട്ടി എനിക്ക് നേരേ കൈചൂണ്ടി എന്തോ , മാതാപിതാക്കളോട് പറയുന്നുണ്ട്. എനിക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല.’
‘എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ പോയപ്പോള്‍ അവന്റെ അച്ഛനും അമ്മയും എന്റയടുത്ത് വന്നു. ഞങ്ങളുടെ മോന് കുറേ നേരമായി മാഡത്തിനോട് സംസാരിക്കണം എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു. ഒന്നു അടുത്തേക്ക് ചെല്ലാമോ’ അവര്‍ ചോദിച്ചു. ഞാന്‍ അവന്റെ അടുത്ത് ചെന്നപ്പോള്‍ ഒരൊറ്റ ചോദ്യം, ‘ലൂസിഫറിലെ ഗോമതിയല്ലേ…? ‘ആ ചോദ്യം എന്നെ ഞെട്ടിച്ചു.പ്രേക്ഷകർ തന്നെ ഈ കഥാപാത്രം മൂലം ഓർക്കുന്നുണ്ടലോ എന്ന ചിന്ത എന്നെ ഏറെ സന്തോഷിപ്പിച്ചു,ശ്രീയ പറയുന്നു.