മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ മലയാള സിനിമ ലോകത്തെ ആദ്യ 200 കോടി ചിത്രമായി പ്രേക്ഷകർക്ക് മുൻപിൽ ഒരു അത്ഭുതമായി നിൽക്കുകയാണ്. മുരളി ഗോപി ഒരുക്കിയ തിരക്കഥയിൽ ഓരോ ചെറിയ കഥാപാത്രത്തിനും അവരുടേതായ പ്രാധാന്യമുണ്ടായിരുന്നു. അത്തരത്തിൽ ഒരു കഥാപാത്രമാണ് ശ്രീയ രമേശ് അവതരിപ്പിച്ച സീരിയൽ നടി ഗോമതി. നിരവധി പേർ ഗോമതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചിരുന്നു. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ശ്രീയ രമേശ് ഇപ്പോൾ.
ലൂസിഫറിലെ ഗോമതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. ധാരാളം ട്രോളുകള്‍ ഉണ്ടായിരുന്നു. ആദ്യമെല്ലാം അത് കണ്ടപ്പോള്‍ വിഷമം തോന്നി. പീന്നീട് പ്രശ്നമില്ലാതായി. ജോണ്‍ വിജയ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ വകവരുത്തുക എന്നതായിരുന്നു സിനിമയിലെ സാഹചര്യം. അതിന് ഗോമതി എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു. ആ വില്ലന്റെ വീക്കനെസാണ് സീരിയലിലെ ഗോമതി. അതില്‍ മോശമായി ഒന്നും കാണിക്കുന്നില്ല. പിന്നെ എന്തിനാണ് ആളുകള്‍ അതിനെ വിമര്‍ശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല, ഇപ്പോള്‍ ഗോമതിയായി പ്രേക്ഷകര്‍ എന്നെ ആദ്യം തിരിച്ചറിയുന്നത് അംഗീകാരമായി കാണുന്നു. എന്റെ സുഹൃത്തുകളില്‍ പലരും ചോദിച്ചു എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്തത് എന്ന്. എനിക്കതില്‍ അഭിമാനം മാത്രമേയൂളളു.